അക്ഷയതൃതീയയും മഞ്ഞലോഹത്തിന്‍റെ കച്ചവടവും

അങ്ങനെ ആ സുദിനം ഒരിക്കൽക്കൂടെ വന്നെത്തി. സൗഭാഗ്യം തേടി അലയുന്ന പ്രബുദ്ധ കേരളത്തിലെ വിഡ്ഢികളായ മലയാളികളുടെ സ്വന്തം അക്ഷയതൃതീയ ദിനം. അല്ല, എനിക്കൊരു സംശയം. മുപ്പത്തിമുക്കോടി ദൈവങ്ങൾ,എണ്ണിയാലും തീരാത്ത ഹൈന്ദവ ധർമ്മ പുസ്തകങ്ങൾ;ഇതിൽ ആരാണ്, എവിടെയാണ് ഇങ്ങനെ ഒരു ദിവസത്തെപ്പറ്റി, മഞ്ഞലോഹങ്ങൾ മേടിക്കുന്നതിനെപ്പറ്റി പറഞ്ഞിരിക്കുന്നത്? (അറിയാമെങ്കിൽ പറഞ്ഞു തരുക) അപ്പോൾ, ഏതോ ഒരു ബിസിനസ്സ് ബുദ്ധിജീവിയുടെ തലയിൽ ഉദിച്ച ആശയം അല്ലെ …