എന്‍റെ ചിന്തകൾ, എന്‍റെ വീക്ഷണങ്ങൾ…!
നമ്മുടെ നാട്ടിൽ നടക്കുന്ന സമകാലീന സാമൂഹിക, രാഷ്ട്രീയ, വാണിജ്യ, വിദ്യാഭ്യാസ വിഷയങ്ങളെപ്പറ്റി എന്‍റെ അഭിപ്രായങ്ങളും വിമർശനങ്ങളും ആണ് ഈ ഒരു സെക്ഷനിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. തികച്ചും വ്യക്തിപരമായ അഭിപ്രായങ്ങൾ മാത്രമാണ്. അത് ഒരിക്കലും ഏതെങ്കിലും ഒരു വ്യക്തിയെയോ, സംഘടനയേയോ ആക്ഷേപിക്കാനോ, കളിയാക്കാനോ ഉദ്ദേശിച്ചു കൊണ്ടുള്ളതല്ല. ഇനി അഥവാ ആർക്കെങ്കിലും അങ്ങനെ തോന്നുന്നു അല്ലെങ്ങിൽ തോന്നിയിട്ടുണ്ടെങ്ങിൽ അത് തികച്ചും സാങ്കല്പികം മാത്രം.

ഏകീകൃത സിവിൽ നിയമത്തിന്‍റെ പ്രസക്തിയും ആവശ്യകതയും

ഏകീകൃത സിവിൽ നിയമത്തെക്കുറിച്ചുള്ള ഏതൊരു ചർച്ചയും ആരംഭിക്കുന്നത് ഭരണഘടനയെ തൊട്ടുകൊണ്ടാണ്. ഭരണഘടനയുടെ ആമുഖത്തിൽ പറയുന്നതുപോലെ “ഭാരതീയരായ നാം എല്ലാ പൗരന്മാരുടെയും പരസ്പ്പരമുള്ള സാഹോദര്യവും, അന്തസ്സും, രാഷ്ട്രത്തിന്‍റെ ഐക്യവും, അഖണ്ഡതയും കാത്തുസൂക്ഷിക്കാൻ പ്രതിജ്ഞാബദ്ധരാണ്”. ഒരു രാഷ്ട്രം അധവാ ദേശത്തിന് അതിന്‍റെതായ സവിശേഷതകലുണ്ട്. വൈവിധ്യങ്ങളിൽ നിന്നും വേറിട്ടുനിക്കുന്ന ഒരു അസ്തിത്വത്തിലാണ് ഏതൊരു രാഷ്ട്രത്തിന്‍റെയും നിലനിൽപ്പ് എന്നത് ഒരു യാഥാർഥ്യമാണ്.ഒരു …

കമ്മ്യൂണിസ്റ്റുകാരുടെ ദിവാസ്വപ്നം

കേരളവും ബംഗാളും എപ്പോളും കമ്മ്യൂണിസ്റ്റുപാർട്ടികളുടെ ശക്‌തികേന്ദ്രങ്ങൾ ആയിരുന്നു ഈ അടുത്തകാലം വരെ. എന്നാൽ ബംഗാൾ ഇന്ന് കമ്മ്യൂണിസ്റ്റുപാർട്ടികളെ കൈവിട്ടു. അൽപ്പമെങ്കിലും ശക്തി കമ്മ്യൂണിസ്റ്റുപാർട്ടികൾക്കുണ്ടെങ്കിൽ അതിന്നു കേരളത്തിൽ മാത്രം ആണ് (ത്രിപുര ഭരിക്കുന്നത് അവർ ആണ് എന്ന് വിസ്മരിക്കാതെ തന്നെ). കേരളത്തിനും ബംഗാളിനും ത്രിപുരക്കും അപ്പുറം മറ്റു സംസ്ഥാനങ്ങളിലും പ്രത്യേകിച്ച് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തി പ്രാപിക്കുക എന്നത് …

ആധുനിക വിദ്യാഭ്യാസ സമ്പ്രദായത്തിലെ ന്യൂനതകളും, പരിഹാര മാർഗ്ഗങ്ങളും

ഇന്നത്തെക്കാലത്ത് നമ്മുടെ വിദ്യാര്‍ത്ഥികൾ അദ്ധ്യാപകരെ ആദരിക്കുകയോ ബഹുമാനിക്കുകയോ ചെയ്യുന്നില്ല. എന്തിനേറെപ്പറയണം, പഠിക്കുന്ന വിഷയങ്ങളോടുപോലും ഭക്തിയോ ബഹുമാനമോ ഇന്നത്തെ ബഹുഭൂരിപക്ഷം വിദ്യാര്‍ത്ഥികൾക്കും ഇല്ല. പാശ്ചാത്യ സംസ്ക്കാരത്തിന്‍റെ സ്വധീനം കൊണ്ടാണ് അങ്ങനെ ഒരു മാറ്റം നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഉണ്ടായത്. പാശ്ചാത്യ ഭരണത്തിന് കുഴലൂതിക്കൊടുക്കുന്ന ശിപായികളെ സൃഷ്ട്ടിക്കുന്ന ഇന്നത്തെ ആധുനിക വിദ്യാഭ്യാസ സമ്പ്രദായം, ഇംഗ്ലിഷ് ഭാഷാനൈപുണ്യം നേടല്‍, ഉന്നത …

എന്തുകൊണ്ടു സ്ത്രീ സ്വാതന്ത്ര്യം അര്‍ഹിക്കുന്നില്ല?

ഭാരതീയ സംസ്ക്കാരത്തിന്‍റെ അടിസ്ഥാനം കുടുംബം ആകുന്നു. കുടുംബത്തില്‍ സ്ത്രീക്കു മുഖ്യമായ സ്ഥാനം എപ്പോഴും നല്‍കിയിരുന്നു.അതുപോലെ തന്നെ ആര്‍ഷഭാരത സംസ്കാരപ്രകാരം സ്ത്രീ ഒരിക്കലും പുരുഷന് സമം അല്ല. പിന്നെയോ? എപ്പൊഴും ഒരു പടി മുകളിൽ തന്നെയാണ്. സ്ത്രീ പുരുഷനേക്കാൾ എന്തിലും ശക്തയാണ്; കായിക ബലത്തിൽ ഒഴിച്ച്. ആ കായിക ബലമോ? അത് എല്ലാ ശത്രുക്കളിൽ നിന്നും സ്ത്രീയേയും …

അക്ഷയതൃതീയയും മഞ്ഞലോഹത്തിന്‍റെ കച്ചവടവും

അങ്ങനെ ആ സുദിനം ഒരിക്കൽക്കൂടെ വന്നെത്തി. സൗഭാഗ്യം തേടി അലയുന്ന പ്രബുദ്ധ കേരളത്തിലെ വിഡ്ഢികളായ മലയാളികളുടെ സ്വന്തം അക്ഷയതൃതീയ ദിനം. അല്ല, എനിക്കൊരു സംശയം. മുപ്പത്തിമുക്കോടി ദൈവങ്ങൾ,എണ്ണിയാലും തീരാത്ത ഹൈന്ദവ ധർമ്മ പുസ്തകങ്ങൾ;ഇതിൽ ആരാണ്, എവിടെയാണ് ഇങ്ങനെ ഒരു ദിവസത്തെപ്പറ്റി, മഞ്ഞലോഹങ്ങൾ മേടിക്കുന്നതിനെപ്പറ്റി പറഞ്ഞിരിക്കുന്നത്? (അറിയാമെങ്കിൽ പറഞ്ഞു തരുക) അപ്പോൾ, ഏതോ ഒരു ബിസിനസ്സ് ബുദ്ധിജീവിയുടെ തലയിൽ ഉദിച്ച ആശയം അല്ലെ …