ഏകീകൃത സിവിൽ നിയമത്തിന്‍റെ പ്രസക്തിയും ആവശ്യകതയും

ഏകീകൃത സിവിൽ നിയമത്തെക്കുറിച്ചുള്ള ഏതൊരു ചർച്ചയും ആരംഭിക്കുന്നത് ഭരണഘടനയെ തൊട്ടുകൊണ്ടാണ്. ഭരണഘടനയുടെ ആമുഖത്തിൽ പറയുന്നതുപോലെ “ഭാരതീയരായ നാം എല്ലാ പൗരന്മാരുടെയും പരസ്പ്പരമുള്ള സാഹോദര്യവും, അന്തസ്സും, രാഷ്ട്രത്തിന്‍റെ ഐക്യവും, അഖണ്ഡതയും കാത്തുസൂക്ഷിക്കാൻ പ്രതിജ്ഞാബദ്ധരാണ്”.

ഒരു രാഷ്ട്രം അധവാ ദേശത്തിന് അതിന്‍റെതായ സവിശേഷതകലുണ്ട്. വൈവിധ്യങ്ങളിൽ നിന്നും വേറിട്ടുനിക്കുന്ന ഒരു അസ്തിത്വത്തിലാണ് ഏതൊരു രാഷ്ട്രത്തിന്‍റെയും നിലനിൽപ്പ് എന്നത് ഒരു യാഥാർഥ്യമാണ്.ഒരു രാജ്യത്തിന്എക്കാലവും നിലനിൽക്കാൻ ആവശ്യമായിട്ടുള്ളത് ഒരൊറ്റ ജനതയും ഒരൊറ്റ നിയമവും ആണ്. അതുകൊണ്ടുതന്നെ രാജ്യത്തിന്‍റെ അഖണ്ഡതക്ക് രാജ്യത്തെ ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ വിവേചനരഹിതമായി സാമാന്യജനതയ്ക്ക് പര്യാപ്തമാക്കിത്തീർക്കുന്നതിനുള്ള ധാർമ്മിക ബാദ്ധ്യത ഭരിക്കുന്ന സർക്കാരിൽ നിക്ഷിപ്തമാണ്.

ഭരണഘടനയുടെ 44 – כo അനുച്ഛേദത്തില്‍ പറയുന്നത് രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും ഒരേപോലെയുള്ള നിയമം നടപ്പിൽ വരുത്തുവാൻ ഭരണകൂടം പരിശ്രമിക്കണം എന്നാണ്. വളരെ അർത്ഥവത്തായ “പരിശ്രമം” എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നത്, അതിനെ സംബന്ധിച്ചിടത്തോളം ആത്മാർത്ഥമായ പ്രയത്നം നടത്തണം എന്ന ഉദ്ദേശത്തോടെയാണ്.

ഭരണഘടന പ്രാബല്യത്തിൽ വരുന്നതിനു മുൻപ് വിവിധ വിഭാഗക്കാർക്ക് വ്യത്യസ്തമായ വിവാഹ – വിവാഹമോചന നിയമങ്ങൾ നിലനിന്നിരുന്നു. അവയെല്ലാം തന്നെ ഭരണഘടനയുടെ 372 – כo അനുച്ഛേദത്തിന്‍റെ പിൻബലത്തിൽ തുടരുകയും ചെയ്തു.എന്നാൽസാമൂഹിക സമത്വവും, തുല്യതയും നിലനിർത്തിക്കൊണ്ടുള്ളഒരുമതനിരപേക്ഷരാഷ്ട്രം എന്ന കാഴ്ചപ്പാടാണ് ഭരണഘടനയുടെ ഏറ്റവും പ്രാധാന്യമേറിയ കാതലായി നിലകൊള്ളുന്നത്.

14 – כo അനുച്ഛേദം ഏവർക്കും രാജ്യത്തിന്‍റെ നിയമത്തിനു മുൻപിൽ തുല്യത പ്രദാനം ചെയ്യുമ്പോൾ, മതത്തിന്‍റെയും, ലിംഗത്തിന്‍റെയും പേരിൽ വിവേചനം പാടില്ല എന്ന് 15 – כo അനുച്ഛേദം അനുശാസിക്കുന്നു. ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങളെന്ന് ഏവരും അംഗീകരിക്കുന്ന കാര്യങ്ങളാണ് ഇവരണ്ടും.

ഈ അവസരത്തിൽ ഭരണഘടനയുടെ 37, 44 അനുച്ഛേദങ്ങൾ 14ഉം 15ഉം അനുച്ഛേദങ്ങളോട് ചേർത്തുവായിക്കേണ്ടതാണ്. ഇവ ഏകീകൃത സിവിൽ നിയമം നടപ്പിലാക്കേണ്ട സാധ്യത ചൂണ്ടിക്കാണിക്കുന്നു. ഭരണനിർവ്വഹണത്തിന് അടിസ്ഥാനപരമെന്ന് ഭരണഘടനയുടെ 37 – כo അനുച്ഛേദത്തിൽ പറഞ്ഞ ഏകീകൃത സിവിൽ നിയമം നടപ്പിലാക്കേണ്ടത് സ്റ്റേറ്റിന്‍റെ കടമയാണ്.

ഭരണഘടനയുടെ 44 – כo അനുച്ഛേദം രാജ്യത്തെ മുഴുവൻ ജനങ്ങൾക്കുമായി ഏകീകൃത സിവിൽ നിയമം  നടപ്പിലാക്കാൻ ശ്രമിക്കണം എന്ന് ഉദ്‌ഘോഷിക്കുന്നു. ഏകീകൃത സിവിൽ നിയമം നടപ്പിലാക്കണം എന്ന നിർദ്ദേശം സർക്കാരിന് സുപ്രീം കോടതിയും വിവിധ ഹൈക്കോടതികളും പല പല സന്ദർഭങ്ങളിൽ നിർദേശരൂപേണ നല്കിയിട്ടുള്ളതാണ്. എന്നാൽ അവയെല്ലാം ബധിരകർണ്ണങ്ങളിൽ പതിക്കുകമാത്രമാണ് ഉണ്ടായിട്ടുള്ളത്.

ഷാബാനു കേസ്, സരള മുഗ്ദൽ കേസ് തുടങ്ങിയവയിലെല്ലാം ഒരു ഏകീകൃത സിവിൽ നിയമത്തിന്‍റെ ആവശ്യകതയെപ്പറ്റി ഉന്നത നീതിപീഠം പ്രതിപാദിച്ചിരുന്നു. അതുപോലെതന്നെ S R ബൊമ്മയ് കേസിലും ഭരണഘടനയുടെ മതനിരപേക്ഷ സ്വഭാവം ആണ് നീതിപീഠം ചൂണ്ടിക്കാണിക്കുന്നത്.

എന്നാലിപ്പോൾ 44 – כo അനുച്ഛേദം നടപ്പിലാക്കുന്നതിനെ മതത്തിന്റെ പേരിൽ മുസ്ളീം മത മൗലികവാദികളും, വോട്ടുബാങ്കുരാഷ്ട്രീയം ലക്ഷ്യമിട്ട് കപട – മതേതര രാഷ്ട്രീയക്കാരും എതിർക്കുന്നു. വിവാഹം, വിവാഹമോചനം, പിന്തുടർച്ചാവകാശം തുടങ്ങിയ വിഷയങ്ങളിൽ സ്ത്രീകൾക്കുനേരെയുള്ള വിവേചനം ഇല്ലാതാക്കുക എന്നതാണ് ഏകീകൃത സിവിൽ നിയമത്തിന്‍റെ ലക്ഷ്യങ്ങളിൽ പ്രധാനം.

ബഹുഭാര്യാത്വം, പുരുഷൻ നടത്തുന്ന ഏകപക്ഷീയമായ വിവാഹമോചനം, സ്ത്രീകൾക്ക് തുല്യത നിഷേധിക്കൽ എന്നിവ നിയമ വിരുദ്ധമാകുമ്പോൾ,ഇവയെല്ലാം ശരീയത്തിൽ അനുശാസിക്കുന്നു എന്നും ഏകീകൃത സിവിൽ നിയമം നടപ്പിലാക്കുക വഴി മുസ്ലീങ്ങളുടെ സാംസ്കാരികത്തനിമ തകരുമെന്നും ഏകീകൃത സിവിൽ നിയമത്തെ എതിർക്കുന്നവർ വാദിക്കുന്നു.

ബ്രിട്ടീഷ് ഭരണത്തിൻകീഴിൽ സിവിൽ – ക്രിമിനൽ നിയമങ്ങൾ ഏകീകരിക്കുകയും വ്യക്തിനിയമങ്ങളുടെ അടിസ്ഥാനത്തിൽ പലതിലും മാറ്റം വരുത്തിയും, നിഷേധിച്ചും ജനങ്ങളെ ഏകീകരിക്കാനുള്ള ശ്രമങ്ങൾ വൻതോതിൽ നടക്കുകയുണ്ടായി. പ്രത്യേകിച്ച് ഇന്ത്യൻ ശിക്ഷാനിയമവും, ക്രിമിനൽ നടപടിക്രമവും നടപ്പിൽ വരുത്തിയപ്പോൾ ആ മേഖലയിൽ നിലനിന്നിരുന്ന ഇസ്ലമിക ക്രിമിനൽ നിയമങ്ങൾ റദ്ദുചെയ്യപ്പെട്ടു.തത്ഭലമായി മുസ്ലീങ്ങളുടെ സാംസ്കാരികത്തനിമക്ക് കോട്ടമൊന്നും തട്ടിയിട്ടില്ലെങ്കിൽ ഇപ്പോൾ വിവാഹം, വിവാഹമോചനം, അനന്തര സ്വത്തവകാശം തുടങ്ങിയ വിഷയങ്ങളിൽ ശരിയത്തേതര നിയമങ്ങൾ നടപ്പിലാക്കുമ്പോൾ അവരുടെ സാംസ്കാരികത്തനിമ നഷ്ടപ്പെടുന്നതെങ്ങനെ?

ലിംഗത്തിന്‍റെ അടിസ്ഥാനത്തിൽ മുസ്ലീം സ്ത്രീകൾക്കുനേരെയുള്ള വിവേചനമാണ് മുസ്ലീം വ്യക്തിനിയമത്തിലെ ചട്ടങ്ങളെങ്കിൽ മതത്തിന്‍റെ പേരിലുള്ള ഇത്തരം വിവേചനങ്ങൾ 372 – כo അനുച്ഛേദപ്രകാരം റദ്ദുചെയ്യപ്പെട്ടിട്ടുള്ള കാര്യം നാം വിസ്‌മരിച്ചുകൂടാ.

പ്രായപൂർത്തിയായ സ്ത്രീ – പുരുഷന്മാർക്ക് വംശീയവും, മതപരവും, ദേശീയവുമായ വേർതിരിവില്ലാതെ വിവാഹം ചെയ്യാവുന്നതാണ്. വിവാഹത്തിനും, വിവാഹമോചനത്തിനും അവർക്ക് തുല്യാധികാരം ഉണ്ടായിരിക്കുന്നതാണ്. അന്താരാഷ്ട്ര പൗരാവകാശ സമ്മേളനത്തിൽ ഇന്ത്യ കൂടെ ഒപ്പുവെച്ച രേഖയിൽ “വിവാഹത്തിനും, വിവാഹമോചനത്തിനും മതിയായ നടപടികൾ ഉറപ്പുവരുത്താനും, ഭാര്യാ – ഭർത്താക്കന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കാനും സ്റ്റേറ്റ് ബാധ്യസ്ഥരാണ്” എന്ന് പറയുന്നു.

ആയതിനാല്‍, ഏക പൗരത്വവും, തുല്യ നീതിയും അടിസ്ഥാന പ്രമാണങ്ങളായി സ്വീകരിച്ച ഒരു ഭരണഘടനാ സംവിധാനത്തിനുകീഴിൽ എല്ലാ പൗരന്മാർക്കും ബാധകമായ ഒരു പൊതു നിയമം അനിവാര്യമാണ്. അത്തരത്തിലുള്ള ഒരു ഏകീകൃത സിവിൽ നിയമം നമ്മുടെ രാജ്യത്തിന്‍റെ തുടർന്നുള്ള ഐക്യത്തിനും അഖണ്ഡതക്കും അത്യന്താപേക്ഷികമാണ്.

ഭരണഘടന നിർവ്വചിച്ചിരിക്കുന്നത് മുഴുവൻ രാജ്യത്തിനും വേണ്ടിയാണ്. ആയതിനാൽ, 44 – כo അനുച്ഛേദം അടക്കമുള്ളവ അനുസരിക്കാനും സ്വീകരിക്കാനും നാം ഓരോ ഇന്ത്യക്കാരനും ബാധ്യസ്ഥനാണ്. അല്ലാതെ ഏകീകൃത സിവിൽ നിയമം എങ്ങനെയാവണം, അതെന്തിനുവേണ്ടി നടപ്പാക്കണം, ഏതെല്ലാം രീതിയിൽ അത് വ്യാഖ്യാനിക്കണം എന്ന് തീരുമാനിക്കേണ്ടത് ഏതെങ്കിലും രാഷ്ട്രീയപ്പാർട്ടികളോ, ജാതി – മത നേതാക്കന്മാരോ അല്ല. അതിന് ഭരണഘടനാപരമായ സ്ഥാപനങ്ങൾ നമുക്കുണ്ട്.

ദേശീയോത്ഗ്രഥനവും, മതനിരപേക്ഷതയും, ദേശീയ ഐക്യവും, തുല്യ നീതീ സങ്കൽപ്പവുമെല്ലാം നിലനിർത്താൻ ഏകീകൃത സിവിൽ നിയമം അത്യാവശ്യമാണ്. നമുക്ക് ഒരൊറ്റ രാഷ്ട്രമായി നിലനിൽക്കണമെങ്കിൽ, ഭരണഘടനയുടെ അന്തസ്സത്തയിൽപ്പെട്ട മതേതരത്വം ഉയർത്തിപ്പിടിക്കണമെങ്കിൽ ഏകീകൃത സിവിൽ നിയമം നടപ്പിലാക്കുകയല്ലാതെ മറ്റുപോംവഴികളില്ല.

ആയതിനാൽ, എത്രയും വേഗം ഏകീകൃത സിവിൽ നിയമം രാജ്യത്ത് പ്രാബല്യത്തിൽ വരുത്തുവാൻ വേണ്ട നടപടികൾ നമ്മുടെ ഭരണാധികാരികൾ കൈക്കൊള്ളും എന്ന് പ്രത്യാശിക്കുന്നു.

ആധുനിക വിദ്യാഭ്യാസ സമ്പ്രദായത്തിലെ ന്യൂനതകളും, പരിഹാര മാർഗ്ഗങ്ങളും

ഇന്നത്തെക്കാലത്ത് നമ്മുടെ വിദ്യാര്‍ത്ഥികൾ അദ്ധ്യാപകരെ ആദരിക്കുകയോ ബഹുമാനിക്കുകയോ ചെയ്യുന്നില്ല. എന്തിനേറെപ്പറയണം, പഠിക്കുന്ന വിഷയങ്ങളോടുപോലും ഭക്തിയോ ബഹുമാനമോ ഇന്നത്തെ ബഹുഭൂരിപക്ഷം വിദ്യാര്‍ത്ഥികൾക്കും ഇല്ല. പാശ്ചാത്യ സംസ്ക്കാരത്തിന്‍റെ സ്വധീനം കൊണ്ടാണ് അങ്ങനെ ഒരു മാറ്റം നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഉണ്ടായത്.

പാശ്ചാത്യ ഭരണത്തിന് കുഴലൂതിക്കൊടുക്കുന്ന ശിപായികളെ സൃഷ്ട്ടിക്കുന്ന ഇന്നത്തെ ആധുനിക വിദ്യാഭ്യാസ സമ്പ്രദായം, ഇംഗ്ലിഷ് ഭാഷാനൈപുണ്യം നേടല്‍, ഉന്നത സാങ്കേതിക പരിജ്ഞാനം എന്നിവയ്ക്ക് ഊന്നല്‍ നല്‍കുന്നു എങ്കിലും മനോവികാസത്തിനും, സ്വഭാവ രൂപീകരണത്തിനും എതിരെ പുറം തിരിഞ്ഞുനില്‍ക്കുന്ന മന്നൂഭാവമാണ് പൊതുവേ വെച്ചുപുലര്‍ത്തുന്നത്.

എന്നാല്‍ സ്വഭാവ രൂപീകരണം ഭാരതീയ വിദ്യാഭ്യാസത്തിന്‍റെ ഒഴിച്ചുകൂടാന്‍ സാധിക്കാത്ത ഒരു ഘടകമായിരുന്നു. പ്രാചീന ഭാരതത്തില്‍ വിദ്യാഭ്യാസം വീടുകളിൽ നിന്നാരംഭിച്ചിരുന്നു. അത് ഒരുവനിൽ  പരിവർത്തനം കൊണ്ടുവരുന്നു. ഇത് ഒരുവനെ അവന്‍റെ സങ്കുചിതമായ ബോധത്തില്‍ നിന്നും അവന്‍റെ മനസ്സിനെ വികസിപ്പിച്ച് സമഭാവനയിലധിഷ്ഠിതമായ ആരോഗ്യമുള്ള സമൂഹനിര്‍മ്മിതിയും സഹജാതരോടുള്ള കാരുണ്യവും പ്രകൃതിയോടുള്ള സഹവര്‍ത്ഥിത്വവും ഉറപ്പാക്കിക്കൊണ്ട് ഒരുവനെ വിശ്വപൌരത്വത്തിലേക്ക് ഉയര്‍ത്തുന്നു.

സ്നേഹവും, സംസ്ക്കാരവും, വിനയവും, വിവേകബുദ്ധിയും, വൈകാരിക പക്വതയും ഉണ്ടെങ്കിലേ വിദ്യാഭ്യാസം പൂര്‍ണ്ണമായി എന്നു പറയാന്‍ സാധിക്കുകയുള്ളൂ. വിദ്യാഭ്യാസം എന്നത് ഉള്ളിലുള്ള പൂര്‍ണ്ണതയുടെ ആവിഷ്ക്കാരമാണ്. അത് ജീവന്‍റെ യഥാര്‍ത്ഥ പ്രകൃതത്തെ പുറത്തേക്ക് ആവിഷ്‌ക്കരിക്കാൻ ഉതകുന്നതാവണം.

ഉള്ളിലുള്ള കഴിവുകളെ പുറത്തേക്ക് കൊണ്ടുവരുക എന്നര്‍ത്ഥം വരുന്ന “എജുക്കാരെ” എന്ന ലത്തീന്‍ പദത്തില്‍ നിന്നുമാണല്ലോ “Education” എന്ന വാക്കുപോലും ഉത്ഭവിച്ചത്. ഉള്ളിലുള്ള കഴിവുകളെ പുറത്തുകൊണ്ടുവരാൻ പ്രചോദനമാകുകയെന്നതാണ് വിദ്യാഭ്യാസം എന്നതുകൊണ്ടര്‍ത്ഥമാക്കുന്നത്.

ഇന്ന് എല്ലാവരും വിദ്യാലയങ്ങളിലും സര്‍വ്വകലാശാലകളിലും പോകുന്നു എന്നല്ലാതെ അവരുടെ സ്വഭാവം നന്നാവണം എന്നു മാതാപിതാക്കൾ പോലും ആഗ്രഹിക്കുന്നില്ല. പഠിക്കണം, ഉയര്‍ന്ന ഉദ്യോഗം സാമ്പാദിക്കണം, പണം സാമ്പാദിക്കണം എന്നു മാത്രം ആണ് ബഹുഭൂരിപക്ഷത്തിന്‍റെയും ചിന്ത. ഇന്ന് വിദ്യാഭ്യാസം കേവലം വിവരശേഖരണം മാത്രമായി മാറി. പുസ്തകം പഠിക്കുന്നത്തിലൂടെ തങ്ങളുടെ അറിവ് വര്‍ധിച്ചു എന്നു വിചാരിച്ചു അഹങ്കരിക്കുന്നവരാണ് ഇന്ന് ഭൂരിപക്ഷവും.

ആയതിനാൽ ഇന്നത്തെ വിദ്യാഭ്യാസ രീതിയിലൂടെ പുറത്തുവരുന്ന ഒരാളിൽ, അവൻ പുസ്തകങ്ങളിലൂടെ ആവർത്തിച്ചു പഠിച്ച കാര്യങ്ങൾ അല്ലാതെ ഒന്നും അവശേഷിക്കുന്നില്ല എങ്കിൽ അത്തരം വിദ്യാഭ്യാസം ഉപരിപ്ലവമാണ് എന്നുവേണം കരുതുവാൻ.

കേവലം പുറമെയുള്ള ഉരുവിടലും, അഭ്യാസങ്ങളും, താരതമ്യ പഠനങ്ങളും, നിരീക്ഷണ പരീക്ഷണങ്ങളും മനസ്സിനെ ഒരു പരിധിക്കപ്പുറത്തേക്ക് പാകപ്പെടുത്തിയെടുക്കുന്നില്ല എന്നത് തർക്കമറ്റ കാര്യം ആണ്. ആയതിനാൽ, ഗുണങ്ങളെക്കാൾ ഏറെ ദോഷങ്ങൾ കലർന്ന ഒരു സംവിധാനം ആണ് ആധുനിക വിദ്യാഭ്യാസ സമ്പ്രദായം എന്ന് നാം സമ്മതിക്കേണ്ടിയിരിക്കുന്നു.

നിഷേധാത്മകമായ ഈ വിദ്യാർജ്ജന പ്രക്രിയയോട് പുത്തൻ ജീവിതശൈലികൂടി ഒത്തുചേർന്നപ്പോൾ വിദ്യാഭ്യാസ രംഗത്തെ “കച്ചവടവത്ക്കരണം” വ്യാപകമായിത്തീർന്നു.

മനോവികാസം എന്ന ലക്ഷ്യത്തിൽ നിന്നും വ്യതിചലിച്ച വിദ്യാലയങ്ങളിലെ പുറത്തുവരുന്ന പുതിയ തലമുറയിൽ ദേശദ്രോഹപ്രവർത്തനങ്ങൾ കൂട്ടുന്നതിന്‍റെയും, തീവ്രവാദപ്രവർത്തനങ്ങൾ വ്യാപകമാവുന്നതിന്‍റെയും, സമൂഹത്തിൽ അഴിമതിയും, യുവാക്കളുടെ ഇടയിൽ ലഹരിയുടെ ഉപയോഗം വ്യാപകമാവുന്നതിന്‍റെയും, പ്രകൃതി ചൂഷണങ്ങൾ വ്യാപകമാവുന്നതിന്‍റെയും കാരണങ്ങൾ വേറെ തിരയേണ്ടതില്ല.

ഈ അവസരത്തിലാണ് മനോവികാസതിലധിഷ്ഠിതമായി മനുഷ്യനെ രൂപപ്പെടുത്തിയെടുക്കുന്ന വിദ്യാർജ്ജനത്തിൽ ഭാരതീയ രീതികളെപ്പറ്റിയുള്ള ചർച്ചകൾ കൂടുതൽ പ്രാധാന്യം അർഹിക്കുന്നത്.

കൊളോണിയൽ കാലഘട്ടത്തിനുശേഷം നാം നമ്മുടെ തനതു ശൈലികളെയും, പാരമ്പര്യത്തെയും മറന്നുകൊണ്ട് പാശ്ചാത്യ ശൈലികളെ  അന്ധമായി അനുകരിക്കുകയും, ആ പൈതൃകത്തിന്‍റെ നല്ല വശങ്ങളായ കൃത്യനിഷ്ഠ, കാര്യക്ഷമത, ദേശസ്‌നേഹം, അച്ചടക്കം തുടങ്ങിയ കാര്യങ്ങളെ സാംശീകരിച്ചെടുക്കാത്തതുകൊണ്ടും നമ്മുടെ നാട്ടിൽ പുരോഗതിയുടെ കുദിച്ചുചാട്ടം നടക്കാതെ പോയി.

ഭാരതീയ പൈതൃകം വാഗ്ദാനം ചെയ്യുന്ന മൂല്യങ്ങൾ വളർത്തിയെടുക്കാനും, സ്വാംശീകരിച്ചെടുക്കുന്നതിനും സംഭവിച്ച നമ്മുടെ വീഴ്ച്ചകൾ നാം ഗൗരവമായിത്തന്നെ കാണേണ്ടിയിരിക്കുന്നു.

ആയതിനാൽ, സാങ്കേതിക പരിജ്ഞാനം, കൃത്യനിഷ്ഠ, കാര്യക്ഷമത, ദേശസ്‌നേഹം, അച്ചടക്കം എന്നിവയിലധിഷ്ഠിതമായ പാശ്ചാത്യ വിദ്യാഭ്യാസത്തിന്റെ നല്ല വശങ്ങളും ശ്രദ്ധ, ബ്രഹ്മചര്യം, ഗുരുഭക്തി, ഈശ്വരവിശ്വാസം, മാതൃഭക്തി, പിതൃഭക്തി, പകൃതിസ്‌നേഹം തുടങ്ങിയ മനോവികാസപ്രക്രിയയുടേതായ തനതു ഭാരതീയ പൈതൃകവും ഒരുപോലെ സമന്വയിപ്പിച്ച് നിലവിലെ വിദ്യാഭ്യാസ സമ്പ്രദായത്തിന് ബദലായി ഒരു ദേശീയ വിദ്യാഭ്യാസനയം രൂപപ്പെടുത്തിയെടുക്കാൻ നമ്മുടെ ഭരണകൂടത്തിന് എത്രയും വേഗം കഴിയട്ടെ എന്ന് പ്രത്യാശിക്കുന്നു.

എന്തുകൊണ്ടു സ്ത്രീ സ്വാതന്ത്ര്യം അര്‍ഹിക്കുന്നില്ല?

ഭാരതീയ സംസ്ക്കാരത്തിന്‍റെ അടിസ്ഥാനം കുടുംബം ആകുന്നു. കുടുംബത്തില്‍ സ്ത്രീക്കു മുഖ്യമായ സ്ഥാനം എപ്പോഴും നല്‍കിയിരുന്നു.അതുപോലെ തന്നെ ആര്‍ഷഭാരത സംസ്കാരപ്രകാരം സ്ത്രീ ഒരിക്കലും പുരുഷന് സമം അല്ല. പിന്നെയോ? എപ്പൊഴും ഒരു പടി മുകളിൽ തന്നെയാണ്. സ്ത്രീ പുരുഷനേക്കാൾ എന്തിലും ശക്തയാണ്; കായിക ബലത്തിൽ ഒഴിച്ച്. ആ കായിക ബലമോ? അത് എല്ലാ ശത്രുക്കളിൽ നിന്നും സ്ത്രീയേയും കുഞ്ഞുങ്ങളെയും സംരക്ഷിക്കാൻ ഉള്ളതും ആണ്.സ്ത്രീ സംരക്ഷണം എന്നും പുരുഷനില്‍ നിക്ഷിപ്തം ആണ്.

എന്നാൽ ഇന്ന് സംഭവിക്കുന്നത് അതാണോ?ഇരുൾ വീണുകഴിഞ്ഞാൽഇന്ന്എന്തിനു ഏറെപ്പറയണം നമ്മുടെ പ്രബുദ്ധകേരളത്തിൽപ്പോലുംസ്ത്രീ – പുരുഷ സമത്വത്തിന്‍റെ അല്ലെങ്കിൽ സ്ത്രീ സ്വാതന്ത്ര്യത്തിന്‍റെതാളം തെറ്റുന്നതു നമുക്കു കാണാം.ദിനംപ്രതി കാഠിന്യമേറികൊണ്ടിരിക്കുന്ന ഒരു ജീവിതമാണ്‌ ഇന്നു നമ്മുടെസമൂഹംസ്ത്രീകള്‍ക്ക് സമ്മാനിക്കുന്നത്.ജിഷയും, സൗമ്യയും, നിർഭയയും എല്ലാം അതിനുള്ള തെളിവുകൾ മാത്രം.

ഭാരതീയ സമൂഹത്തില്‍ സ്ത്രീ മകൾ ആകുന്നു സഹോദരീ ആകുന്നു ഭാര്യ ആകുന്നു സർവോപരി അമ്മ ആകുന്നു ആയതിനാല്‍ സ്ത്രീയെ ഒരിക്കലും സ്വതന്ത്രയയി ലോകത്തിൽ അലയാൻ വിടരുത്. സ്ത്രീയെ പുരുഷന്‍ തന്‍റെ കായബലത്തിനാല്‍എപ്പൊഴും  പരിപാലിക്കപ്പെടെണ്ടാതാണ്.

ഇതുതന്നെയാണു മനു താഴെപ്പറയുന്നവരികള്‍ കൊണ്ടു അര്‍ത്ഥമാക്കുന്നതും;

“പിതാ രക്ഷതി കൌമാരെ ഭര്‍ത്താ രക്ഷതി യൌവ്വനെ
പുത്രാ രക്ഷതി വാര്‍ദ്ധക്യ ന സ്ത്രീ സ്വാതന്ത്ര്യം അര്‍ഹതി”

അതായത്, കൌമാരത്തില്‍ പിതാവും, യൗവ്വനത്തിൽ ഭര്‍ത്താവും, വാര്‍ദ്ധക്യത്തില്‍ പുത്രന്മാരും സ്ത്രീയെ സംരക്ഷിക്കണം. സ്ത്രീ ഒരിക്കലും അനാഥയായിരിക്കന്‍ പാടില്ല.എന്നാല്‍ ഇന്നു വളരെയധികം ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുന്ന വരികളും ഇവതന്നെ.ഇതോടൊപ്പം ചേർത്തുവായിക്കേണ്ട വരികളാണ്;

ബാല്യേ പിതുർവശേ തിഷ്‌ടേത് പാണിഗ്രാഹാസ്യേ യൗവനേ
പുത്രാണാം ഭർത്തരി നഭജേത് സ്ത്രീ സ്വാതന്ത്രതാം

അതായത്, ബാല്യത്തിൽ പിതാവിന്‍റെയും,യൗവ്വനത്തിൽഭർത്താവിന്‍റെയും, ഭർത്താവു മരിച്ചാൽ പുത്രന്മാരുടെയും അധീനതയിൽ അല്ലെങ്കിൽ സംരക്ഷണത്തിൽ വേണം സ്ത്രീ ജീവിക്കാൻ. അല്ലാതെ സ്ത്രീ ഒരിക്കലും സ്വതന്ത്രയായി അല്ലെങ്കിൽ ഒറ്റയ്ക്ക് ജീവിക്കരുത്.

ഇപ്പറഞ്ഞവരില്ലെങ്കിൽ സപിണ്ഡരുടെ വരുതിയിൽ വസിക്കാം. ആരുമില്ലെങ്കിൽ രാജാവ് (ഇന്നത്തെ കാലഘട്ടത്തിൽ ഗവണ്മെന്‍റ്) അതിനുവേണ്ട ഏർപ്പാടുകൾ ചെയ്യണം.കുടുംബപരിപാലനം പുരുഷന്‍റെ കര്‍ത്തവ്യം ആകുന്നു. സ്ത്രീക്കു ധര്‍മ്മങ്ങൾ വേറെയുണ്ട്.

സ്ത്രീ സ്വതന്ത്ര്യത്തിനുവേണ്ടി വാദിക്കുന്നവര്‍ പുരുഷാര്‍ത്ഥങ്ങളില്‍, അര്‍ത്ഥകാമങ്ങൾനേടാന്‍ അവര്‍ക്കു സ്വതന്ത്ര്യം വേണംഎന്നേ പറയാറുളളു.ധർമ്മമോക്ഷങ്ങളെക്കുറിച്ചു സംസാരിക്കാറില്ല.

അര്‍ത്ഥകാമങ്ങളില്‍സ്ത്രീകൾ സ്വേച്ഛാചരിണികൾ  ആയാൽ  കുടുംബ ബന്ധങ്ങളുടയും, സമുദായം ശിഥിലമാകും. സമുദായത്തിന്‍റെയും, കുടുംബത്തിന്‍റെയും ക്ഷേമം കണക്കിലെടുത്തുകൊണ്ടാണ്  പൂർവ്വീകന്മാർ സ്ത്രീകൾക്ക് ഇങ്ങനെ ഒരു നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്.സ്വാതന്ത്ര്യത്തിന്‍റെ പേരിൽ പാശ്ചാത്യ ദേശങ്ങളിൽ നടമാടുന്ന ഉച്ഛ്രിങ്ങലത്വം ഈ നിയന്ത്രണത്തിന്‍റെആവശ്യകത വെളിവാക്കുന്നു.

ഈ ഭൂമിയില്‍ സ്ത്രീകളുടെ സംരക്ഷണ ചുമതലഏല്‍പ്പിച്ചിരിക്കുന്നത് പുരുഷന്‍റെ കൈകളിലാണ്.എന്നാല്‍ സ്ത്രീ സമൂഹത്തെ സംരക്ഷിക്കേണ്ട പുരുഷകരങ്ങള്‍ തന്നെ ഇന്നു അവരുടെ നാശത്തിനു കാരണമാകുന്ന കാഴ്ചയാണ് നമുക്ക് ചുറ്റും കാണുന്നത്.കേരളത്തിൽ കുട്ടികൾക്കും സ്ത്രീകൾക്കും എതിരെ വർധിച്ചുവരുന്ന ലൈംഗീകാതിക്രമങ്ങൾ ഇതിനുള്ള ഉത്തമ ഉദാഹരണങ്ങളാണ്. എല്ലായിടത്തും സ്ത്രീ മാനസിക – സാമൂഹികഒറ്റപ്പെടുത്തലുകള്‍ അനുഭവിക്കുന്നു; പീഡനങ്ങള്‍ക്ക് ഇരയാകുന്നു. ഇത് പുരുഷ ലോകത്തിനു തന്നെ അപമാനമാണ്.

ആയതിനാൽ സ്ത്രീ സംരക്ഷണം തങ്ങളുടെ കടമാണ് എന്ന സത്യം പുരുഷ ലോകം മനസ്സിലാക്കി,അതനുസരിച്ച് പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.ഒപ്പം സ്ത്രീകൾ അവരുടെയും…